വൈപ്പിൻ: ബസ് സ്റ്റോപ്പിൽ വാഹനം കാത്തുനിന്നയാൾ നിയന്ത്രണം വിട്ട ജീപ്പിടിച്ച് മരിച്ചു. മുനമ്പം മുല്ലശ്ശേരി അന്തപ്പെൻറ മകൻ ജെൻറ്സണാണ് (56) മരിച്ചത്. ഇലക്ട്രിക്കൽ, പ്ലംബിങ് ജോലിക്കാരനായ ഇദ്ദേഹം ജോലിക്ക് പോകാൻ തിങ്കളാഴ്ച രാവിലെ 8.30ന് വീടിനടുത്തുള്ള ജനഹിത ബസ് സ്റ്റോപ്പിൽ സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്നു. പരിക്കേറ്റ ജെൻറ്സൺ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു. ഭാര്യ: ഷൈനി. മകൾ: മിന്നു. മരുമകൻ: ജിതിൻ. മൃതദേഹം പറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനുംശേഷം ചൊവ്വാഴ്ച മുനമ്പം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.