മട്ടാഞ്ചേരി: കെ.എസ്.ആർ.ടി.സി ബസിൽ അസുഖം മൂർഛിച്ച രോഗിയെ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടൂർ സ്വദേശി അജിയാണ് (48) മരിച്ചത്. മൂന്നു വർഷമായി ഡയാലിസിസ് ചെയ്യുന്ന അജി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി ഭാര്യക്കൊപ്പം അടൂരിൽനിന്ന് ബസിൽ വരികയായിരുന്നു. യാത്രക്കിടെ രക്തസ്രാവം കൂടുതലാവുകയും അവശനിലയിലാവുകയുമായിരുന്നു. ഡ്രൈവറും കണ്ടക്ടറും ബസ് കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിലേക്ക് എത്തിച്ച് അജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.