തുവ്വൂർ: അടയ്ക്ക പറിക്കുന്നതിനിടെ കമുക് കടപുഴകി വീണ് തൊഴിലാളി മരിച്ചു. തേക്കുന്ന് പൊട്ടിപൊയിൽ കോളനിയിലെ കോടങ്കോടൻ ചന്ദ്രൻ (38) ആണ് മരിച്ചത്. വെള്ളയൂർ കാവുങ്ങലിലാണ് അപകടം. ഭാര്യ: ബിന്ദു. മക്കൾ: ശരത്ചന്ദ്രൻ, ശ്രീനാഥ്, ഗൗരിനന്ദ.