അങ്കമാലി: ചെറിയ വാപ്പാലശ്ശേരി പൈനാടത്ത് വീട്ടിൽ (ഇരിയാട്ട്) പരേതനായ അഡ്വ. ജേക്കബിെൻറ മകൻ പോൾ ജേക്കബ് (61) നിര്യാതനായി. ഹൈകോടതി അഭിഭാഷകനും കേരള ഹൈകോടതി സെൻട്രൽ ഗവൺമെൻറ് സ്റ്റാൻഡിങ് കൗൺസിൽ അംഗവുമായിരുന്നു. കെ.എസ്.യു ജില്ല ട്രഷറർ, വൈസ് പ്രസിഡൻറ്, കേരള ജൂഡോ ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: മഞ്ജു പോൾ (അധ്യാപിക, രാജഗിരി സ്കൂൾ). മക്കൾ: നിഖിത മരിയ (ആസ്ട്രേലിയ), ഹെയ്തൽ ഹന്ന. മരുമകൻ: ഋഷി ജോബ് (ആസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കോബായ വലിയ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.