ആലുവ: കീഴ്മാട് ഡൊറോത്യൻ സന്യാസ സഭാംഗം സിസ്റ്റർ എൽസി കൊമ്പനാതോട്ടത്തിൽ (72) നിര്യാതയായി. തൊടുപുഴ അരിക്കുഴ കൊമ്പനാതോട്ടത്തിൽ പരേതരായ ചാക്കോ - മാർത്ത ദമ്പതികളുടെ മകളാണ്. ആലുവ, എഴുപുന്ന, പൂവാർ, കവരപ്പറമ്പ്, ഇറ്റലി എന്നിവിടങ്ങളിൽ നഴ്സായും മദർ സുപ്പീരിയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ചിന്നമ്മ, സി.മേരി, ജോൺ, റീത്താമ്മ, ജോസ്, ലൂസി, ബേബി, ടോമി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കീഴ്മാട് അർച്ചന പ്രൊവിൻഷ്യൽ ഹൗസിൽ.