മൂവാറ്റുപുഴ: ഓട്ടോറിക്ഷ സ്കൂട്ടറിൽ തട്ടി മറിഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 11.30 ഓടെ മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡിൽ പുളിഞ്ചുവട് കവലയിലാണ് അപകടം. വാഴക്കുളം നടുക്കര അറയ്ക്കൽ സേവി ഐസക്കാണ് (61) മരിച്ചത്. സ്കൂട്ടർ യാത്രിക നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഴക്കുളത്തുനിന്ന് പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ പുളിഞ്ചുവട് കവലയിൽ െവച്ച് റോഡിനു കുറുകെ കടക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടം. ഓട്ടോറിക്ഷയുടെ അടിയിലായിരുന്ന സേവിയെ നാട്ടുകാർ പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റോസ്ലൻഡ്. മക്കൾ: സഞ്ജു(ദുൈബ), സാന്ദ്ര (സൗദി). മരുമക്കൾ: സൈറ (ദുൈബ), മിഥുൻ (ഭോപാൽ). സംസ്കാരം പിന്നീട്.