കൊച്ചി: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിെൻറ കേരളത്തിലെ സ്ഥാപകനും ആചാര്യസ്ഥാനീയനുമായ രാജയോഗി ബ്രഹ്മാകുമാര്‍ വാസന് ഭായ്ജി (75) നിര്യാതനായി. ബുധനാഴ്ച വൈകീട്ട് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെ 10വരെ ബ്രഹ്മകുമാരീസ് ഇടപ്പള്ളി സേവാകേന്ദ്രത്തിലും ശേഷം നെടുമ്പാശ്ശേരിയിെല ബ്രഹ്മകുമാരീസിെൻറ രാജയോഗ ഭവനത്തില്‍ ദര്‍ശനത്തിന് െവച്ചതിനു ശേഷം വൈകീട്ട് മൂേന്നാടെ കപ്രശ്ശേരിയിലെ പൊതുശ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. ഓച്ചിറ ആലുംപീടിക കൂട്ടുങ്കൽ കുഞ്ഞിരാമൻ-കുഞ്ഞികുഞ്ഞമ്മ ദമ്പതികളുടെ ഇളയമകനായാണ് ജനനം. 45 വര്‍ഷത്തിലധികമായി ജീവിതം പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിനായി സമര്‍പ്പണം ചെയ്ത് അദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളം നിരവധി രാജയോഗ സേവകേന്ദ്രങ്ങള്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നിലവില്‍ എറണാകുളം-തൃശൂര്‍ ബ്രഹ്മകുമാരീസിെൻറ ഡയറക്ടര്‍ ആണ്. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിച്ചുവരുമ്പോഴാണ് ബ്രഹ്മകുമാരീസിെൻറ സേവനപ്രവര്‍ത്തനങ്ങളില്‍ എത്തുന്നത്. 1973 മുതല്‍ കേരളത്തില്‍ ബ്രഹ്മകുമാരീസിെൻറ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുവരുകയായിരുന്നു.