കാലടി: കാഞ്ഞൂരിൽ കാൽനടക്കാരൻ ഓട്ടോ യിടിച്ച് മരിച്ചു. കാഞ്ഞൂർ അരിഞ്ഞി വീട്ടിൽ ഭാസ്കരനാണ് (65) മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെ കാഞ്ഞൂർ കോഴിക്കാടൻ പടിയിലായിരുന്നു അപകടം. കടയിലേക്ക് പോകുകയായിരുന്ന ഭാസ്കരനെ പിന്നിൽനിന്നുവന്ന പെട്ടിഓട്ടോ ഇടിക്കുകയായിരുന്നു. ഭാര്യ: ബീന. മകൾ: നിക്കി. മരുമകൻ: മിഥുൻ. സംസ്കാരം വ്യാഴാഴ്ച.