പിറവം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന റിട്ട. എ.എസ്. ഐ നെച്ചൂർ പുല്ലാമറ്റത്തിൽ ദിവാകരൻ (69) മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ പിക്അപ് വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. ഭാര്യ: ഓമന ഇലഞ്ഞി പുഞ്ചാൽ കുടുംബാംഗം. മക്കൾ: ദിവ്യ നയന (ഷാർജ), പരേതയായ ദീപ്തി. മരുമകൻ: വിഷ്ണു (ഷാർജ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.