കളമശ്ശേരി: മുട്ടാർ പുഴക്ക് കുറുകെയുള്ള പുത്തലം പാലത്തിന് മുകളിൽനിന്ന് പുഴയിലേക്ക് ചാടി വീട്ടമ്മ മരിച്ചു. കളമശ്ശേരി പുതുവായ് റോഡിൽ പുതുപ്പറമ്പിൽ വീട്ടിൽ പുരുഷോത്തമെൻറ ഭാര്യ ലേഖയാണ് (55) മരിച്ചത്. ബുധനാഴ്ച രാവിലെ പേത്താടെയാണ് സംഭവം. പാലത്തിൽനിന്ന് ഇവർ ചാടുന്നത് ശ്രദ്ധയിൽപെട്ട അതുവഴി വന്ന ബൈക്ക് യാത്രക്കാരൻ ഉടൻ കളമശ്ശേരി മാർക്കറ്റിന് സമീപമുള്ള ചുമട്ടുതൊഴിലാളികളെയും പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചു. തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാസേനയും പൊലീസുമെത്തി കരക്കടിപ്പിച്ച് മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ. ഏക മകൻ: അബി.