വാഴൂർ: തീർഥപാദപരമ്പരയിലെ സന്യാസിനി മാതാജി ജഗന്മയി തീർഥ (80) നിര്യാതയായി. വാഴൂർ തീർഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദരിൽനിന്ന് 2008ലാണ് സന്യാസദീക്ഷ സ്വീകരിച്ചത്. കരുനാഗപ്പള്ളി ആദിനാട് തെങ്ങുംതറയിൽ (ശ്രീനിലയം) കുടുംബാംഗമാണ്. പ്രയാർ ആർ.വി.എസ്.എം ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മാതാജി സമ്പത്ത് മുഴുവൻ ആതുരസേവനത്തിന് വിനിയോഗിച്ചു. തീർഥപാദാശ്രമം, ആർട്ട് ഓഫ് ലിവിങ്, പത്തനാപുരം ഗാന്ധിഭവൻ എന്നിവിടങ്ങളിൽ നിരാലംബരെ സഹായിക്കുന്നതിലും പങ്കാളിത്തം വഹിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണക്കുറുപ്പ്. മക്കൾ: ഉഷപ്രസാദ്, ശ്യാമ ജയചന്ദ്രൻ. മരുമക്കൾ: ഗംഗാപ്രസാദ്, ജയചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വാഴൂർ തീർഥപാദാശ്രമത്തിൽ.