ഫോർട്ട്കൊച്ചി: പ്രമുഖ നാടകനടൻ അധികാരി വളപ്പ് സെൻറ് ജോസഫ് പള്ളിക്ക് സമീപം പനിക്കവീട്ടിൽ പരേതനായ പി.എം. മുഹമ്മദ് സാഹിബിെൻറ മകൻ പി.എം. അബു (മില്ല് -78) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: സലീം, അബ്ബാസ്, അസ്മ. മരുമക്കൾ: ഷീബ, സിജി.വയലാർ നാടകവേദി, കൊച്ചിൻ ഹരിശ്രീ, ആറ്റിങ്ങൽ ദേശാഭിമാനി, അടൂർ ജയ തിയറ്റേഴ്സ്, ആശ കമ്യൂണിക്കേഷൻസ് തുടങ്ങിയ ഒട്ടേറെ സമിതികളിൽ അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. അവസാനമായി കാപ്പിരി തുരുത്തി എന്ന സിനിമയിൽ അഭിനയിച്ചു. വിദേശരാജ്യങ്ങളിൽ നാടകം അഭിനയിച്ചു. യൗവനകാലത്ത് കൊച്ചിയിലെ അേമച്വർ നാടകങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു.കലാകാരന്മാരുടെ കൊച്ചിയിലെ സംഘടനയായ ആശയുടെ പ്രസിഡൻറായി ദീർഘകാലം പ്രവർത്തിച്ചു. കലാകാരന്മാരുടെ സംസ്ഥാന സംഘടനയായ സവാക്കിെൻറ ജില്ല പ്രസിഡൻറായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. മട്ടാഞ്ചേരി ഫ്രണ്ട്സ് സ്പോർട്സ് ക്ലബിെൻറ സ്ഥാപകനും സി.ടി.ടി.യുവിെൻറ ദീർഘകാല വർക്കിങ് കമ്മിറ്റി അംഗവുമായിരുന്നു.കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരത്തിനും അർഹനായി.ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.