അങ്കമാലി: ദേശീയപാതയിൽ കൊരട്ടി ചിറങ്ങരയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അകപ്പറമ്പ് മേയ്ക്കാവ് കിടങ്ങേത്ത് വീട്ടിൽ ജോണിെൻറ മകൻ കെ.ജെ. വർഗീസാണ്(58) മരിച്ചത്. അപകടത്തെ തുടർന്ന് അവശനിലയിലായ വർഗീസിനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലും, പാതാളം ഇ.എസ്.ഐ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എയർ പോർട്ട് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറാണ്. ഭാര്യ: എൽസി. മക്കൾ: സഞ്ചു, ബേസിൽ. മരുമകൻ: ബിജോ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അകപ്പറമ്പ് മാർ ശാബോർ അഫ്റോത്ത് യാക്കോബായ പള്ളി സെമിത്തേരിയിൽ.