മൂവാറ്റുപുഴ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുളവൂർ മുരുകാലയം കൈപ്പള്ളിൽ ഷാജിയാണ് (45) മരിച്ചത്. കഴിഞ്ഞ 24ന് പുലർച്ച എം.സി റോഡിൽ പായിപ്ര കവലക്ക് സമീപമായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന കടാതി കൊന്നക്കൽ ജയനും (60) പരിക്കേറ്റിരുന്നു. കൊല്ലത്തേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു ഇരുവരും. അപകടത്തിൽ പരിക്കേറ്റ ഇരുവെരയും കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച ഷാജി മരിച്ചു. ജയൻ ചികിത്സയിലാണ്. ഭാര്യ: സിന്ധു. മക്കൾ: അഹല്യ, ശ്രുതി. സംസ്കാരം ഞായറാഴ്ച മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.