വേങ്ങര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വേങ്ങര എം.പി നഗർ മൂഴിക്കൽ ക്വാർട്ടേഴ്സിലെ താമസക്കാരനായ കോവുക്കൽ സന്തോഷ് കുമാറിെൻറ മകൻ സഞ്ജയ് (24) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ വേങ്ങര-കോട്ടക്കൽ റോഡിൽ യാറം പടിക്ക് സമീപമായിരുന്നു അപകടം. സഞ്ജയ് സഞ്ചരിച്ച ഇരുചക്രവാഹനം ഒരു പിക്അപ് വാഹനത്തിന് പിറകിൽ ഇടിക്കുകയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന സഞ്ജയ് ശനിയാഴ്ച പുലർച്ച 2.30നാണ് മരിച്ചത്. മാതാവ്: ശ്രീജ. സഹോദരി: സജ്ന.