കോട്ടക്കൽ: എടരിക്കോട് പുത്തൻപുരക്കൽ അബ്ദുല്ലക്കോയ ശിഹാബ് (കുഞ്ഞിമോൻ തങ്ങൾ -69) നിര്യാതനായി. എടരിക്കോട്, കുറുക, ഞാറത്തടം മഹല്ലുകളുടെ ഖാദിയും ക്ലാരി സൗത്ത് മമ്പഉൽ ഹുദാ മദ്റസയിൽ ദീർഘകാലം പ്രധാനാധ്യാപകനുമായിരുന്നു. ഭാര്യ: കെ.എം.എസ്. റംല ബീവി. മക്കൾ: സൈനുൽ ആബിദീൻ എന്ന ബുഷ്റു തങ്ങൾ (ഖതീബ്, കോളജ് പടി മസ്ജിദ്), സയ്യിദ് മുനവ്വർ (അധ്യാപകൻ), സയ്യിദ് യാസിർ, സയ്യിദ് നിസാർ, സയ്യിദ് മുഖ്താർ ഫൈസി (കുറുക മുദരിസ്), സയ്യിദ് ജവഹർ ബാഖവി (ഖതീബ് കണ്ണൂർ), മുനീറ ബീവി, വഹീദ ബീവി. മരുമക്കൾ: സയ്യിദ് അബ്ദുറഹ്മാൻ (കോയമോൻ പഴമള്ളൂർ അബൂദബി), സയ്യിദ് അബ്ദുറഹ്മാൻ ശഹീൻ (ഖത്തർ), ഹബീബ ബീവി, സൽമ ബീവി, നജ്മ ബീവി, സഫ ബീവി, ജവഹറ ബീവി, തസ്കിന ബീവി.