കോട്ടക്കൽ: ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അജിത വിജയൻ (54) നിര്യാതയായി. മലപ്പുറം യൂനിവേഴ്സിറ്റി ബി.എഡ് സെൻററിൽ അധ്യാപികയായി സർവിസ് ആരംഭിച്ച അജിത ടീച്ചർ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ 2003 ൽ അധ്യാപികയായിരുന്നു. തുടർന്ന് ആ വർഷം തന്നെ ഹയർ സെക്കൻഡറിയിൽ ഇംഗ്ലീഷ് അധ്യാപികയായി. 2017ൽ പ്രിൻസിപ്പലായി ചെട്ടിയാം കിണർ ജി.എച്ച്.എസ്.എസിലും പിന്നീട് 2020ൽ കോട്ടക്കൽ ഗവ. രാജാസിലുമെത്തി. ഭർത്താവ്: ചേറൂർ പി.പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനും തിരുവനന്തപുരം വർക്കല സ്വദേശിയുമായ സുഭാഷ്. മകൾ: സ്വാതി (ഗവേഷക വിദ്യാർഥിനി, ജർമനി). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടിന് വർക്കലയിലെ തറവാട്ടു വീട്ടിൽ.