പെരിമ്പലം: എണങ്ങാംപറമ്പ് കൂരിമണ്ണിൽ മേലേമണ്ണിൽ അബ്ദുൽ റഷീദ് മാസ്റ്ററുടെ മകൻ മുഹമ്മദ് നസീം (44 ) നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. എണങ്ങാംപറമ്പ് സലഫി മസ്ജിദിൽ തിങ്കളാഴ്ച മഗ്രിബ് നമസ്കാരത്തിനിടെയാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്തിലായിരുന്ന മുഹമ്മദ് നസീം ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: നസീബ ടീച്ചർ (മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം, ആനക്കയം പഞ്ചായത്ത് മുൻ അംഗം). ഭാര്യ: ഹുദ ഫസ്ലു. മകൾ: നൗഫ് നസീം. സഹോദരങ്ങൾ: മുഹമ്മദ് ഷബീർ, ഹസീന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പെരിമ്പലം സലഫി മസ്ജിദിൽ.