കൊച്ചി: എറണാകുളം ടി.ഡി റോഡിൽ പൂക്കാരൻ മുക്കിൽ എൻ.എൽ. കമ്മത്ത് (90) നിര്യാതനായി. എറണാകുളത്തെ എല്ലെൻസ് പെയിൻറ്സ് മാനേജിങ് പാർട്ണർ ആയിരുന്നു. ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി ഓണററി സെക്രട്ടറി, ചോറ്റാനിക്കര ഡോ.പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളജ് കമ്മിറ്റി അംഗം, എറണാകുളം തിരുമല ദേവസ്വം മാനേജിങ് അധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി എൽ. കമ്മത്ത്. മക്കൾ: വൃന്ദാ ഷേണായ് (ബാലാജി മിൽ സ്റ്റോഴ്സ്), പ്രഭാ രാജീവ് (ആനന്ദ് പെയിൻറ്സ്), നവീൻ എൽ. കമ്മത്ത് (എല്ലെൻ പെയിൻറ്സ്) . മരുമക്കൾ: സുരേന്ദ്രനാഥ് ഷേണായ്, രാജീവ് ദാസ്, രോഹിണി നവീൻ.