വൈപ്പിന്‍: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ കാൽനടക്കാരന് മരിച്ചു. ചെറായി ചെറുവത്തൂര്‍ (കൊട്ടിലിൽ) പരേതനായ ക്യാപ്റ്റന്‍ മാത്യുവിെൻറ മകന് മാത്യു സി. മാത്യൂസാണ് (71) മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിയിലേക്ക് പോകും വഴി അയ്യമ്പിള്ളിയിൽവെച്ച് കാറിെൻറ ഗ്ലാസ് തട്ടി റോഡിൽ തെറിച്ചുവീണ മാത്യുവിനെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മരണപ്പെട്ടു. ഭാര്യ: വേങ്ങൂര്‍ ചിറയ്ക്ക കുടുംബാംഗം മോളി. മക്കള്‍: മിനോയ്, മിജോയ്. മരുമക്കള്‍: അനു, ഉണ്ണിമേരി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് അയ്യമ്പിള്ളി സെൻറ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിൽ.