പെരുമ്പാവൂർ: മാറമ്പിള്ളി കുഴിയിൽ വീട്ടിൽ പരേതനായ അഹമ്മദിെൻറ മകൻ സുബൈർ (56) വാഹനാപകടത്തിൽ മരിച്ചു. മാറമ്പിള്ളിയിൽനിന്ന് പെരുമ്പാവൂരിലേക്ക് ബൈക്കിൽ പോകുമ്പോൾ എതിർദിശയിൽ സഞ്ചരിച്ച ആപ്പെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സൗദിയിൽ ഡ്രൈവറായിരുന്ന സുബൈർ ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഭാര്യ: സുനിത. മക്കൾ: അഞ്ചല നസ്റിൻ, അഖില സുൽത്താന. മരുമകൻ: ജുനൈദ്.