കോതമംഗലം: ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. ഹൈറേഞ്ച് ജങ്ഷനിലെ മരിയ മെറ്റൽസ് ഉടമ രാമല്ലൂർ പറപ്പിള്ളിൽ പരേതനായ വർഗീസിെൻറ മകൻ ജോബിയാണ് (54) മരിച്ചത്. ഞായറാഴ്ച രാത്രി 9.30ന് ബൈക്കിൽ കോതമംഗലത്തുനിന്ന് വീട്ടിലേക്ക് മടങ്ങവെ കോതമംഗലം-ചേലാട് റോഡിൽ രാമല്ലൂരിനടുത്താണ് അപകടം. ചേലാട് ഭാഗത്തുനിന്ന് എതിരെ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ച് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഫുട്ബാൾ കളി കഴിഞ്ഞ് മടങ്ങിയ രണ്ട് വിദ്യാർഥികളാണ് രക്തം വാർന്ന് റോഡിൽ കിടന്ന ജോബിയെ അതുവഴി വന്ന ഓട്ടോറിക്ഷയിൽ ധർമഗിരി ആശുപത്രിയിലെത്തിച്ചത്. പിന്നീട് ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സക്ക് എത്തിെച്ചങ്കിലും തിങ്കളാഴ്ച പുലർച്ച മരിച്ചു. ഭാര്യ: ഷൈനി അങ്കമാലി ചെന്നേക്കാട്ട്. മക്കൾ: വിദ്യാർഥിനികളായ അന്ന, റോസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.