വൈപ്പിൻ: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ യാത്രികരിൽ ഒരാൾ മരിച്ചു. നായരമ്പലം നെടുങ്ങാട് ഈട്ടുമ്മൽ ചന്ദ്രനാണ് (59) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ സംസ്ഥാനപാതയിൽ മാലിപ്പുറം വളപ്പിലാണ് അപകടം. എറണാകുളത്തുനിന്ന് വീട്ടിലേക്ക് വരുകയായിരുന്ന ചന്ദ്രെൻറ സ്കൂട്ടറിൽ എതിരെ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചന്ദ്രനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ച മരണപ്പെട്ടു. ഭാര്യ: രാജേശ്വരി. മക്കൾ: അഖിൽ, അഖില.