മഞ്ചേരി: കോവിലകം റോഡ് നിതാര വീട്ടിൽ വിമുക്തഭടൻ പി.പി. രാജൻ (76) നിര്യാതനായി. ഭാര്യ: കാർത്യായനി (റിട്ട. നഴ്സിങ് ഓഫിസർ). മക്കൾ: നീതു (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് നെല്ലിക്കുത്ത്), നീന (നഴ്സ്, പ്രാഥമികാരോഗ്യ കേന്ദ്രം, കീഴാറ്റൂർ). മരുമക്കൾ: സി.പി. സുമോദ് (ഒമാൻ), എ. ബിജു (തിരുവനന്തപുരം). സഹോദരങ്ങൾ: മാധവിക്കുട്ടി, ശിവശങ്കരൻ, വിജയലക്ഷ്മി, രാധാകൃഷ്ണൻ, അംബുജാക്ഷി, പരേതനായ രാമചന്ദ്രൻ.