നിലമ്പൂർ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരി മരിച്ചു. നല്ലംതണ്ണി കൊയപ്പാൻ വളവിലെ പൂക്കോടൻ അയ്യപ്പെൻറ ഭാര്യ ശാന്തിനി (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30ഓടെ വല്ലപ്പുഴയിൽ വെച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇവർ ചൊവ്വാഴ്ച രാവിലെ ഏഴോടെ മരിക്കുകയായിരുന്നു. മക്കൾ: അശ്വിൻ, അനാമിക.