കൽപകഞ്ചേരി: കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കൽപകഞ്ചേരി പറവന്നൂർ കൊടപ്പനക്കൽ മൊയ്തീൻകുട്ടി -ദലാലത്ത് ദമ്പതികളുടെ മകൾ നസ്റിയയാണ് മരിച്ചത്. കഴിഞ്ഞ 20നാണ് അപകടമുണ്ടായത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: ഷറിൻ ജഹാൻ, ലാമിയ മൊയ്തീൻ.