തലയോലപ്പറമ്പ്: റിട്ട. ഗവ. ആയുർവേദ മെഡിക്കൽ ഓഫിസറും സാംസ്കാരിക പ്രവർത്തകനും ഗായകനുമായ തലയോലപ്പറമ്പ് പ്രണവത്തിൽ (വൈദ്യശാല വീട്) ഡോ. വി. മദനകുമാരൻ (81) നിര്യാതനായി. ഭാര്യ: രാജകാട് വടക്കേ പരിയാത്ത് കുടുംബാംഗം വത്സല. മക്കൾ: കല്യാൺ കുമാർ (ഖത്തർ), പ്രവീൺ കുമാർ (ഡോ. ലാൽ പാത് ലാബ്, കൊച്ചി). മരുമകൾ: ജിബി കല്യാൺ (ഇലഞ്ഞി). വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ വൈസ് ചെയർമാനായിരുന്നു. എഴുത്തുകാരൻ വൈക്കം ചിത്രഭാനു സഹോദരനാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.