ചങ്ങനാശ്ശേരി: വയോധിക ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറിച്ചി കേളൻകവല കാഞ്ഞിരക്കാട്ട് വീട്ടിൽ ഗോപി (80), കുഞ്ഞമ്മ (78) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ 10.45ഓടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗോപിയെ അടുക്കളയിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞമ്മയെ കിടപ്പുമുറിയിൽ കിടക്കയിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. രാവിലെ ഇരുവരെയും കാണാൻ കുഞ്ഞമ്മയുടെ ഇളയ സഹോദരൻ വീട്ടിലെത്തി. ഈ സമയത്താണ് കുഞ്ഞമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീടിനകത്ത് കയറി നോക്കിയപ്പോഴാണ് അടുക്കളയിൽ ഗോപിയെയും മരിച്ചനിലയിൽ കാണുന്നത്. ഇയാളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി. തുടർന്ന് വിവരം ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. ലോട്ടറി കച്ചവടം നടത്തിവരുകയായിരുന്ന ഗോപി കുഞ്ഞമ്മയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുെന്നന്ന് പൊലീസ് പറഞ്ഞു. പെൺമക്കളെ വിവാഹം കഴിച്ചയച്ചശേഷം ഇരുവരും തനിച്ചായിരുന്നു താമസം. കുഞ്ഞമ്മയെ കൊലപ്പെടുത്തിയശേഷം ഗോപി തൂങ്ങി മരിക്കുകയായിരുെന്നന്നാണ് നിഗമനം. സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂയെന്ന് പൊലീസ് പറഞ്ഞു. മക്കള്‍: പരേതയായ പത്മ, ഉഷ.