മലപ്പുറം: വെള്ളില വിശ്വാസിൽ കിഴക്കേ വെള്ളാട്ട് വിശ്വനാഥൻ നായർ (82) നിര്യാതനായി. ഭാര്യ: ആർ.എ. ലീലാവതി. മക്കൾ: ആർ.എ. രാജേഷ് (എസ്.ബി.ഐ പെരിന്തൽമണ്ണ), ഡോ. ആർ.എ. രാജീവ് (കുവൈത്ത്). മരുമക്കൾ: എ. സിന്ധു (തരകൻ ഹൈസ്കൂൾ, അങ്ങാടിപ്പുറം), വി.കെ. സ്മിത (കുവൈത്ത്). സഹോദരങ്ങൾ: കെ.വി. ഗംഗാധരൻ നായർ, കെ.വി. ദേവി അമ്മ, കെ.വി. കേശവൻ നായർ, പരേതരായ കെ.വി. ശിവരാമൻ നായർ, കെ.വി. പത്മിനി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് സ്വന്തം വീട്ടുവളപ്പിൽ.