തിരൂരങ്ങാടി: ചേളാരിയിലെ ആദ്യകാല വ്യാപാരി മണക്കടവൻ അബ്ദുഹാജി (70) നിര്യാതനായി. എസ്.വൈ.എസ് യൂനിറ്റ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് ജനറൽ സെക്രട്ടറി, ഹയാത്തുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: പാത്തുമ്മു. മക്കൾ: ജഅ്ഫർ സ്വാദിഖ് (എസ്.വൈ.എസ് യൂനിറ്റ് ഫൈനാൻസ് സെക്രട്ടറി), ഹാജറ, ഹഫ്സ, ജുമൈലത്ത്. മരുമക്കൾ: വി.കെ. മുഹമ്മദ് ചെർന്നൂർ, കെ.വി. അബ്ദു സലാം (എസ്.വൈ.എസ് ചേളാരി യൂനിറ്റ്, ജനറൽ സെക്രട്ടറി), അശ്റഫ് മുസ്ലിയാർ പെരുമുഖം, ജുബൈരിയ്യ.