പെരിന്തല്‍മണ്ണ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും മുസ്ലിം ലീഗിെൻറ മുന്‍കാല നേതാവുമായിരുന്ന ആനമങ്ങാട് കാഞ്ഞിരുണ്ടില്‍ അബ്ദുറഹ്മാന് മുസ്ലിയാർ (79) നിര്യാതനായി. സുന്നി മഹല്ല് ഫെഡറേഷൻ ഓര്‍ഗനൈസര്‍, എസ്.വൈ.എസ്, ജംഇയത്തുല്‍ മുഅല്ലിമീൻ എന്നിവയുടെ ജില്ല പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് ജന്നത്തുല്‍ ഉലൂം അറബിക് കോളജ്, മുംബൈ ഖുവ്വത്തുല്‍ ഇസ്ലാം, അന്തമാന്‍ റൗളത്തുല്‍ ഉലൂം എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി സേവനമുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ അന്തമാന്‍, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ വിവിധ പള്ളികളില്‍ ദര്‍സ് നടത്തി. കോഴിക്കോട് പേങ്ങോട്ടായി, വടകര, അറവങ്കര, കൊണ്ടങ്കരി കൊടക്, കാസർകോട് പടന്ന, കുണ്ടുകുളം, എടക്കുളം, എടരിക്കോട്, ബേപ്പൂര്‍, വിളയില്‍ പറപ്പൂര് തുടങ്ങിയ സ്ഥലങ്ങളില്‍ മദ്റസ അധ്യാപകനായിട്ടുണ്ട്.
ഭാര്യ: ഫാത്തിമക്കുട്ടി ഹജ്ജുമ്മ. മക്കള്‍: ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി (സമസ്ത പെരിന്തല്‍മണ്ണ മണ്ഡലം ജനറല്‍ സെക്രട്ടറി, പെരുമ്പടപ്പ് പുത്തന്‍പള്ളി ജുമാമസ്ജിദ് ഖത്തീബ്), ഹാരിസ് ഫൈസി (ഇരുമ്പുഴി പള്ളി ഇമാം), ശറഫുദ്ദീന്‍ ഹുദവി (ദാറുല്‍ ഹുദ ഇസ്ലാമിക് സർവകലാശാല ആന്ധ്ര കേന്ദ്രം പ്രിന്‍സിപ്പൽ), ഇസ്മയില്‍ അന്‍വരി (തലക്കടത്തൂര്‍ പള്ളി ഇമാം), ഇസ്ഹാഖ് നിസാമി (അല്‍ഐന്‍), റുഖിയ, ജുവൈരിയ, മുബശിറ. മരുമക്കള്‍: അഫ്സല് മൗലവി (കണ്ണൂർ), അബ്ദുല്‍ ലത്തീഫ് (കിഴിശ്ശേരി), സക്കീര്‍ ഹുസൈന് ഫൈസി (താഴേക്കോട്), ഷംല ബീഗം, ഹസീന, മുനീറ, നദീറ, ഹലീമ.