എടക്കര: മേനോൻപ്പൊട്ടി റിട്ട. അധ്യാപകൻ ചെറുത്തോൺ സി.വി. വർഗീസ് മാസ്റ്റർ (73) നിര്യാതനായി. 32 വർഷം വഴിക്കടവ് എ.യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: വി.ജെ. മേരിക്കുട്ടി (റിട്ട. അധ്യാപിക). മക്കൾ: മനോഹർ വർഗീസ് (സി.ഇ.ഒ, ഇറാം എജുക്കേഷനൽ ആൻഡ് വെൽഫെയർ ട്രസ്റ്റ് കൊപ്പം), ബിനോ വർഗീസ് (ബിസിനസ്). മരുമക്കൾ: പ്രിയ ജോർജ് (ചുങ്കത്തറ എം.ടി.എച്ച്.എസ്.എസ്), മായ േജാൺ (സ്റ്റാഫ് നഴ്സ്, കുവൈത്ത്). സംസ്കാരം പിന്നീട്.