തിരൂർ: പൂക്കയിൽ തെക്കെ ഇടിവെട്ടിയകത്ത് ഖാലിദ് (ബാവ ഹാജി -102) നിര്യാതനായി. ജമാഅത്ത് ഇസ്ലാമി തിരൂരിലെ ആദ്യകാല പ്രവർത്തകനും തിരൂർ സിറ്റി ജങ്ഷനിലെ വ്യാപാരിയുമായിരുന്നു. ഭാര്യ: പരേതയായ കദീജ. മക്കൾ: ഇബ്രാഹിം കുട്ടി (ബംഗളൂരു), മുഹമ്മദ്, അബ്ദുൽ റഹിമാൻ, അബൂബക്കർ, ജമീല, സഫിയ, ഹസ്സൻ കോയ, റുഖിയ, മജീദ്. മരുമക്കൾ: താഹിറ (താനൂർ), ബീവാത്തു (ചെട്ടിപ്പടി), പാത്തുമോൾ (പരിയാപുരം), ഉമ്മുകുൽസു (പൂക്കയിൽ), കോയകുട്ടി ഹാജി (വാണിയന്നൂർ), ഹംസ (പരിയാപുരം), അബ്ദുൽ റഹിമാൻ (ബി.പി അങ്ങാടി), സുലൈഖ (തിരുനാവായ), ഷംന (നടുവിലങ്ങാടി).