വരാപ്പുഴ: അയൽവാസിയുമായി ഉണ്ടായ വഴിത്തർക്കത്തിനിടെ ഉന്തിലും തള്ളിലും പെട്ട് നിലത്തുവീണ കുടുംബനാഥൻ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം വാധ്യാരുപറമ്പിൽ വീട്ടിൽ ഗോപിയാണ് (62) മരിച്ചത്. അയൽവാസിയായ ആലിപ്പറമ്പിൽ കൃഷ്ണെൻറ മകൻ അനിൽകുമാറുമായി (46) വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഘർഷമുണ്ടായത്.
വീണ് പരിക്കേറ്റ ഗോപിയെ മകൻ സനോജും അയൽവാസികളും ചേർന്ന് പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മത്സ്യത്തൊഴിലാളിയാണ് ഗോപി. സംഭവവുമായി ബന്ധപ്പെട്ട് ആലിപ്പറമ്പിൽ കൃഷ്ണെൻറ മകൻ അനിൽകുമാറിനെ (46) വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.