കാസർകോട്: അഡ്വ. പ്രഭാകരൻ കെ.വി നിര്യാതനായി. കാസർകോട് കെ.എസ്.ആർ.ടി.സി ലീഗൽ കൗൺസിലറായിരുന്നു. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക ജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: രമ്യ (എൻജിനീയർ ബി.എസ്.എൻ.എൽ, പൂനെ), ശ്രുതി (ഹയർ സെക്കണ്ടറി സ്കൂൾ, ചട്ടൻചാൽ), നീതു (എൻജിനീയർ ബംഗളൂരു). മരുമക്കൾ: സതീശൻ (എൻജിനീയർ പൂനെ), നിധീഷ് (എൻജിനീയർ ബംഗളൂരു).
സംസ്കാരം പയ്യന്നൂർ സമുദായ ശ്മശാനത്തിൽ ഞായറാഴ്ച രാവിലെ നടക്കും. മംഗലാപുരം- കാസർകോട് കെ.എസ്.ആർ.ടി.സി റൂട്ട് ദേശസാത്കരണം സംബന്ധിച്ച് സുപ്രീംകോടതിയിൽ നടന്ന നിയമപോരാട്ടത്തിൽ കേരളത്തിന് അനുകൂലമായ വിധി നേടുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.