മൂവാറ്റുപുഴ: കർമലീത്ത മഠാംഗമായ സിസ്റ്റർ ഓസിയ (മറിയക്കുട്ടി -91) നിര്യാതയായി. കരിമണ്ണൂർ അറക്കതോട്ടം പരേതരായ ആഗസ്തി-ഏലി ദമ്പതികളുടെ മകളാണ്. എറണാകുളം, വാഴക്കുളം, ഇന്ത്യാന (യു.എസ്.എ), വാഴത്തോപ്പ്, പാറേമാവ് ഭവനങ്ങളിൽ അംഗമായിരുന്നു. എറണാകുളം സെൻറ് ജോസഫ്സ് ബി.എഡ് കോളജ്, വാഴക്കുളം സെൻറ് ജോർജ് ടി.ടി.ഐ എന്നിവിടങ്ങളിൽ അധ്യാപിക, വാഴത്തോപ്പ് ഗിരിജ്യോതി കോളജ് പ്രിൻസിപ്പൽ, വാഴക്കുളം സെൻറ് ജോർജ് ഹോസ്പിറ്റലിലെ പാലിയേറ്റിവ് കെയർ യൂനിറ്റ് ഇൻ ചാർജ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ ജോസഫ്, ഫാ. ജോൺ അറക്കതോട്ടം എം.സി.ബി.എസ്, റോസക്കുട്ടി, ഏലിക്കുട്ടി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നരക്ക് വാഴക്കുളം മഠം ചാപ്പലിലെ ശുശ്രൂഷക്കുശേഷം മഠം സെമിത്തേരിയിൽ.