കരുമാല്ലൂർ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. മാഞ്ഞാലി ആലങ്ങാട് വീട്ടിൽ പരേതനായ ഇബ്രാഹീംകുട്ടിയുടെ മകൻ സഹീറാണ് (പാലക്കൽ സഹീർ -50) മരിച്ചത്. ദേശീയപാത 66ൽ വള്ളുവള്ളിയിൽ ഒക്ടോബർ 29ന് കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബുഷറ. മക്കൾ: ഫാത്തിമ പർവീൻ, മുഹമ്മദ് റയീസ്, സാലിഹ ജബിൻ, ഹുസൈന സൈനബ്. മാതാവ്: പരേതയായ ഫാത്തിമ ബീവി. സഹോദരങ്ങൾ: എ.ഐ. നാസർ (മാഞ്ഞാലി മുസ്ലിം ജമാഅത്ത് സെക്രട്ടറി), റഹ്മത്ത്, റജീല.