പെരിന്തൽമണ്ണ: മാനത്തുമംഗലത്തെ പരേതനായ വലിയങ്ങാടി ചപ്പങ്ങൽ ഷാഹുൽ ഹമീദ് മുസ്ലിയാർ എന്ന ഹമീദ് ഉസ്താദിെൻറ മകൻ ചെരക്കാപറമ്പ് വലിയ വീട്ടിൽ പടിയിലെ ചപ്പങ്ങൽ യൂസഫ് സിദ്ദീഖ് (54) നിര്യാതനായി. ദീർഘകാലം പ്രവാസിയും തയ്യൽ തൊഴിലാളിയുമായിരുന്നു. വലിയവീട്ടിൽ പടിയിൽ ടൈലർ ഷോപ് നടത്തിയിരുന്നു. മാതാവ്: പരേതയായ ടി.ടി. ഹലീമ (പെരിന്തൽമണ്ണ). ഭാര്യ: പേരയിൽ സലീന (അങ്ങാടിപ്പുറം). മകൾ: നസീബ. മരുമകൻ: കപ്പൂർ ഷാഹുൽ ഹമീദ് പൊന്ന്യാക്കുർശി (ദുബൈപ്പടി). സഹോദരങ്ങൾ: ആലിക്കുട്ടി, ആയിശ ബാനു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ചെരക്കാപറമ്പ് പാറപ്പറമ്പ് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.