കോതമംഗലം: കീരംപാറ വെട്ടിക്കൽ വി.കെ. ഔസേഫ് (77) നിര്യാതനായി. സെൻറ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ, സ്കൂൾ മാനേജർ, ബെസ് അനിയ പബ്ലിക് സ്കൂൾ ചെയർമാൻ, ചേലാട് സെൻറ് സ്റ്റീഫൻസ് ബെസ് അനിയ പള്ളി ട്രസ്റ്റി കീരംപാറ, മാലിപ്പാറ കോഓപറേറ്റിവ് ബാങ്കുകളുടെ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഏഴക്കരനാട് ബ്ലായിൽ മംഗലത്ത് (മുക്കടേത്തിൽ) കുടുംബാംഗം മോളി. മക്കൾ: സിമി (ഹ്യൂസ്റ്റൻ, യു.എസ്), സിന്ധു (അധ്യാപിക, സെൻ പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, കോലഞ്ചേരി). മരുമക്കൾ: ഷീബ (ഹ്യൂസ്റ്റൻ), സന്തോഷ് വടാത്ത് (ആദിത്യ ബിർള ക്യാപിറ്റൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചേലാട് സെൻറ് സ്റ്റീഫൻസ് െബസ് അനിയ പള്ളി സെമിത്തേരിയിൽ.