പാലാ: സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിെൻറ സെൻറ് തോമസ് പ്രോവിന്‍സ് അംഗമായ സിസ്റ്റർ ജെയിൻ (മേരി ചാള്‍സ്, മാളിയേക്കല്‍ -74) നിര്യാതയായി. തോട്ടക്കര പണ്ടപ്പിള്ളി മാളിയേക്കല്‍ പരേതരായ കുര്യാക്കോസ്-ഏലമ്മ ദമ്പതികളുടെ മകളാണ്. പൂവത്തിളപ്പ്, മുണ്ടന്‍കുന്ന്, സ്നേഹാലയം, മണിയംകുളം, ആനന്ദഭവന്, ഏന്തയാര്‍, നെന്മേനി, എം.എം.എസ് ജനറലേറ്റ് എന്നിവിടങ്ങളില്‍ സേനവമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: പരേതയായ സെലിന്, സിസിലി, ജോണി, ആഗ്നസ്, സോഫി, ഗ്ലോറി, സലോമി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സ്നേഹാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പാലാ ളാലം സെൻറ് മേരീസ് പഴയ പള്ളി സെമിത്തേരിയില്‍.