കോട്ടയം: വീട്ടിൽനിന്ന് ട്യൂഷന് ഒറ്റയടിപ്പാലത്തിലൂടെ പോയ ഏഴു വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു. തിരുവാർത്ത് മുസ്ലിം പള്ളി ഭാഗത്ത് മാലത്തുശ്ശേരി ഭാഗത്ത് മാലേച്ചിറയിൽ വീട്ടിൽ സുധീറിെൻറയും ഭീമയുടെയും മകൻ സജാദാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പാലത്തിൽനിന്ന് താഴേക്ക് വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ സജാദ് വെള്ളത്തിൽ വീഴുകയായിരുന്നു. വെള്ളത്തിൽ കുട്ടി വീഴുന്നത് കണ്ട് ആളുകൾ നിലവിളിച്ച് ഓടിയെത്തിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കോട്ടയത്തുനിന്ന് അഗ്നിരക്ഷസേന സംഘം എത്തിയാണ് മൃതദേഹം പുറെത്തടുത്തത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. സംസ്കാരം പിന്നീട്.