പാലാ: സിസ്റ്റേഴ്സ് ഓഫ് സെൻറ് മർത്താസ് കോൺഗ്രിഗേഷനിലെ പാലാ ജനറലേറ്റ് ഭവനാംഗം സിസ്റ്റർ എൽസി അടമ്പകല്ലേൽ (ഏലമ്മ -64) നിര്യാതയായി. കോട്ടയം, ബംഗളൂരു, മുരിക്കാശ്ശേരി, പാലാ എന്നിവിടങ്ങളിൽ പ്രസിലും കരയത്തുംചാൽ, തയ്യേനി, ചാവറഗിരി എന്നീ ഭവനങ്ങളിൽ സുപ്പീരിയറായും വിവിധ ഇടവകശുശ്രൂഷകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പറത്താനം അടമ്പകല്ലേൽ പരേതനായ ചാക്കോ -അന്നമ്മ ദമ്പതികളുടെ മകളാണ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ളാലം സെൻറ് ജോർജ് പുത്തൻപള്ളി സെമിത്തേരിയിൽ.