കുടമാളൂർ: സംസ്കൃത, പുരാണ പണ്ഡിത കുടമാളൂർ പ്രശാന്തിയിൽ (മാടവന) പി.ജി. ഭാരതിയമ്മ (മാടവനയമ്മ -95) നിര്യാതയായി. ഭർത്താവ്: സി.എം.എസ് കോളജ് പൗരസ്ത്യ ഭാഷാ വിഭാഗം മുൻ മേധാവി പരേതനായ പ്രഫ. കെ. പരമേശ്വരൻപിള്ള. മക്കൾ: കൃഷ്ണകുമാരി (റിട്ട. പ്രഥമാധ്യാപിക, പരിപ്പ് ഹൈസ്കൂൾ), ഹരീന്ദ്രൻ (റിട്ട. സീനിയർ മാനേജർ, കനറാ ബാങ്ക്). മരുമക്കൾ: പ്രഫ. മാടവന ബാലകൃഷ്ണപിള്ള (എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം, എം.ജി. സർവകലാശാല ജേണലിസം വകുപ്പ് മുൻ ഡയറക്ടർ), സുധാദേവി കെ. നായർ (റിട്ട. പ്രഥമാധ്യാപിക, എൻ.എസ്.എസ് ഹൈസ്കൂൾ, കോത്തല). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കുടമാളൂർ പ്രശാന്തിയിൽ വീട്ടുവളപ്പിൽ.