ചങ്ങനാശ്ശേരി: ലോട്ടറി തൊഴിലാളിയെ വീടിന് സമീപത്തെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പായിപ്പാട് നാലുകോടി ബിനീഷ് ഭവന് കൂടത്തോട്പറമ്പില് ടി.ആര്. ബാബുവിനെയാണ് (54) തിങ്കളാഴ്ച രാത്രി 10.30 ഓടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോട്ടറി വില്‍പനക്കുശേഷം പതിവുസമയം കഴിഞ്ഞിട്ടും ബാബു വീട്ടിലെത്താഞ്ഞതിനെത്തുടര്ന്ന് മകള്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഭാര്യയും മകളും ചേർന്ന് അന്വേഷിക്കുമ്പോള്‍ വീടിനു സമീപത്തെ തോടിനോട് ചേര്‍ന്ന് ഇദ്ദേഹത്തിെൻറ ചെരിപ്പ് കണ്ടെത്തി. വീട്ടിലേക്ക് പോവുന്ന വഴിയില്‍ ചളിനിറഞ്ഞ് കിടക്കുന്നതിനാല്‍ പതിവായി ചെരിപ്പ് തോടിനുസമീപം ഊരിവെച്ചാണ് ബാബു വീട്ടിലെത്താറുള്ളത്. ചെരിപ്പ് കണ്ടതിനെത്തുടര്‍ന്ന് ഭാര്യയും മകളും സംശയം തോന്നി തോടിനുസമീപത്തെ കണ്ടത്തിലും തോട്ടിലും നോക്കിയപ്പോഴാണ് തോട്ടില്‍ വീണുകിടക്കുന്ന നിലയില്‍ ബാബുവിനെ കണ്ടെത്തിയത്. ഇവർ ബഹളം െവച്ചതിനെ തുടർന്ന് എത്തിയ നാട്ടുകാര്‍ ബാബുവിനെ കരക്കെത്തിച്ച് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലുകോടി സെൻറ് തെരേസാസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനക്കുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തി കൂടത്തോട് ലക്ഷംവീട് കോളനിയിലുള്ള സഹോദരന് ടി.ആര്. രാജുവിെൻറ വീട്ടുവളപ്പില്‍ സംസ്കരിക്കും. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്. ശ്രീകുമാര്‍, തൃക്കൊടിത്താനം സി.ഐ ഇ.അജീബ്, എസ്.ഐ അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കാല്‍വഴുതി വീണതാകാമെന്ന് സംശയിക്കുന്നതായും പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. ഭാര്യ: മിനി. മക്കള്‍: ബിനീഷ്, ബിന്ദുജ.