വൈക്കം: ചെമ്പ് ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ മാതാപിതാക്കളും മൂത്തമകളും മരിച്ചു. ഇളയമകൾ ഗുരുതരനിലയിൽ. ചെമ്പ് ബ്രഹ്മമംഗലം രാജൻ കവലക്ക് സമീപം കാലായിൽ സുകുമാരൻ (54), ഭാര്യ സീന (49), മകൾ സൂര്യ (26) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെ ഇളയ മകൾ സുവർണ (24) വീടിനു സമീപത്ത് താമസിക്കുന്ന പിതൃസഹോദരൻ സന്തോഷിെൻറ വീട്ടിൽ അവശനിലയിൽ എത്തി വിഷം കഴിച്ചതായി അറിയിച്ചതിനെത്തുടർന്നാണ് ബന്ധുക്കൾ വിവരമറിഞ്ഞത്. സുവർണെയയും മുറ്റത്ത് കുഴഞ്ഞുവീണ സൂര്യെയയും ബന്ധുക്കളും സമീപവാസികളും ആദ്യം ലഭിച്ച വാഹനത്തിൽ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നാലെ, വീട്ടിൽ ഗുരുതരാവസ്ഥയിൽ കിടന്ന സുകുമാരെനയും ഭാര്യ സീനെയയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സീന മരിച്ചിരുന്നു. പിന്നാലെ മൂത്തമകൾ സൂര്യയും മരിച്ചു. വിദഗ്ധ ചികിത്സക്ക് സുകുമാരെനയും സുവർണെയയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ സുകുമാരനും മരിച്ചു. സുവർണയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. സീനക്ക് കോവിഡ് സ്ഥിരീകരിച്ചു. സീനയുെടയും സൂര്യയുെടയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സുകുമാരെൻറ മൃതദേഹം ബുധനാഴ്ച ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടം നടത്തും. മൂവരുെടയും മൃതദേഹങ്ങൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും. സുകുമാരൻ കൂലിപ്പണിക്കാരനാണ്. ഇളയമകൾ സുവർണ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. മൂത്തമകൾ സൂര്യയുടെ വിവാഹം ഡിസംബർ 12ന് നടത്താൻ നിശ്ചയിച്ചിരുന്നു. സൂര്യക്ക് കോവിഡ് വന്നുമാറിയശേഷം ശാരീരിക അസ്വസ്ഥതകൾ വിട്ടുമാറിയിരുന്നില്ല. മകളുടെ രോഗാവസ്ഥ മൂലമുള്ള മനോവിഷമം കുടുംബത്തെ ഉലച്ചിരുന്നു. കഴിഞ്ഞദിവസം വൈദ്യപരിശോധന നടത്തിയപ്പോൾ സുകുമാരന് പ്രമേഹം സ്ഥിരീകരിച്ചു. ഇക്കാര്യങ്ങളിലുള്ള മാനസിക പിരിമുറുക്കവുമാകാം മക്കളെ കൂട്ടി ജീവനൊടുക്കാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിെൻറ നിഗമനം. തലയോലപ്പറമ്പ് പൊലീസ് നടപടി സ്വീകരിച്ചു.