പള്ളിക്കര: വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാർഥി മരിച്ചു. തെങ്ങോട് മോളത്ത് നൈജുവിെൻറ മകന് അജ്നല് നൈജുവാണ് (16) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45ന് പള്ളിക്കര വീഗാലാൻഡിന് സമീപത്തെ വളവിൽ അജ്നല് ഓടിച്ചിരുന്ന ബൈക്ക് ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. കിഴക്കമ്പലം സെൻറ് ആൻറണീസ് പബ്ലിക് സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥിയാണ് അജ്നല്. മാതാവ്: സിഷ. സഹോദരന്: അജിന്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തെങ്ങോട് സെൻറ് തോമസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.