കൊച്ചി: നേവൽബേസ് ഡിഫൻസ് സ്റ്റാൻഡേഡൈസേഷൻ ഡിറ്റാച്മെൻറ് റിട്ട. അസി. എൻജിനീയർ കെ.പി. വള്ളോൻ റോഡ് ഇന്ദിരനഗർ എലഗൻറ് ഹൈറ്റ്സ് 4 ബിയിൽ എബ്രഹാം മാത്യു (56) നിര്യാതനായി. കടുത്തുരുത്തി തുരുത്തിപ്പള്ളി പ്ലാവേലിൽ കുടുംബാംഗമാണ്. ‘ദ വീക്ക്’ ന്യൂസ് എഡിറ്റർ ലൂക്കോസ് മാത്യു സഹോദരനാണ്. ഭാര്യ: തിരുവനന്തപുരം വടക്കേക്കര രൂപ എബ്രഹാം (അധ്യാപിക, നേവൽ കിൻഡർഗാർട്ടൻ). മക്കൾ: മാത്യു (റാപിഡ് വാല്യു, ഇൻഫോപാർക്ക്), തെരേസ (ക്വെസ്റ്റ് ഗ്ലോബൽ, ടെക്നോപാർക്ക്), മരിയ (വിദ്യാർഥിനി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് തുരുത്തിപ്പള്ളി സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.