താനാളൂർ: പകര അയ്യായ റോഡ് സ്വദേശി പരേതനായ തറമ്മപറമ്പിൽ ഏനി ഹാജിയുടെ മകൻ ഹംസകുട്ടി (65) കുഴഞ്ഞുവീണു മരിച്ചു. പ്രഭാത നമസ്കാരത്തിനായി പള്ളിയിലേക്ക് പോകുംവഴിയാണ് കുഴഞ്ഞു വീണത്. ഭാര്യ: മാക്കിയാമു. മക്കൾ: അസ്ക്കർ, അക്ബർ, ബാപ്പു, ജാബിർ, സമീറ. മരുമക്കൾ: യൂസുഫ് അലി, സീനത്ത്, മുനീറ, ജാസ്മി. സഹോദരങ്ങൾ: ഇബ്രാഹിം എന്ന ബാവ, മുഹമ്മദ് കുട്ടി.