മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വന്തം ഗായകൻ രണ്ടാർ കര അപ്പയ്ക്കൽ മുഹമ്മദ് (കൊച്ചുമുഹമ്മദ് അപ്പയ്ക്കൽ -85) നിര്യാതനായി. മൂവാറ്റുപുഴയിലെ ആദ്യകാല ഗായകരിൽ ഒരാളാണ്. 1937ൽ മൂവാറ്റുപുഴ കാവുംകരയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മുഹമ്മദ് സ്വന്തം പ്രയത്നത്താൽ നാട്ടിലെ പ്രമുഖ ഗായകനായി. ഭക്തി ഗാനങ്ങൾ, ലളിത ഗാനങ്ങൾ, രാഷ്ട്രീയ ഗാനങ്ങൾ അടക്കം നൂറോളം പാട്ടുകൾ രചിച്ച് ഈണം നൽകി വേദികളിൽ എത്തിച്ചിട്ടുണ്ട്. ഭാര്യ: പാത്തുക്കുഞ്ഞ്. മക്കൾ: ഷിയാസ്, ഷിഹാബ്. മരുമക്കൾ: സജ്ന, ഷമീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് രണ്ടാർ കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.