കളമശ്ശേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ഉണിച്ചിറ-മാനാത്തുപാടം റോഡിൽ തൈക്കാട്ടുശ്ശേരി വീട്ടിൽ പരേതനായ ജനാർദനെൻറ മകൻ സെൽവരാജാണ് (42) മരിച്ചത്. പത്തടിപ്പാലത്ത് ഓട്ടോ ഡ്രൈവറാണ്. ബുധനാഴ്ച ഇരുമ്പനം പാലത്തിന് സമീപം സെൽവരാജ് ഓടിച്ച ഓട്ടോറിക്ഷ അപകടത്തിൽപെട്ടാണ് പരിക്കേറ്റത്. മാതാവ്: ലളിത. സഹോദരങ്ങൾ: ബിന്ദു, കിഷോർ.